2 Samuel 1:21
“ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും 2 വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. 1 അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; 2 ശൗലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 10:1അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്‍റെ അവകാശത്തിന് + 10:1 തന്‍റെ അവകാശത്തിന് യിസ്രായേല്‍ മക്കള്‍ക്ക് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
1 Samuel 31:8പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
1 Chronicles 10:8പിറ്റെന്നാൾ ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
Isaiah 5:6ഞാൻ അതിനെ ശൂന്യമാക്കും; 2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; 2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; 1 അതിൽ മഴ പെയ്യിക്കരുതെന്നു 2 ഞാൻ മേഘങ്ങളോടു കല്പിക്കും. 1
Jeremiah 20:14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1
Joel 1:9ഭോജനയാഗവും പാനീയയാഗവും 2 യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; 1 യഹോവയുടെ ശുശ്രൂഷകന്മാരായ 2 പുരോഹിതന്മാർ ദുഃഖിക്കുന്നു. 1