2 Samuel 13:37
എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്‍റെ മകനായി ഗെശൂർരാജാവായ തൽമായിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്‍റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.
Cross References
2 Samuel 3:3കർമ്മേല്യൻ നാബാലിന്‍റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമായിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
2 Samuel 14:13ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്‍റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
2 Samuel 14:32അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു രാജാവിനോട് പറയുവാൻ നിന്നെ അവന്‍റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്‍റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
1 Chronicles 3:2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകനായ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നാലാമൻ;