2 Samuel 2:18
അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
17അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ഭടന്മാരോട് തോറ്റുപോയി.
19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
Cross References
2 Samuel 1:23“ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; 2 മരണത്തിലും അവർ വേർപിരിഞ്ഞില്ല. 1 അവർ കഴുകന്മാരിലും വേഗതയുള്ളവർ, 2 സിംഹങ്ങളിലും ശക്തിശാലികൾ. 1
2 Samuel 23:24യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ലേഹേമ്യനായ ദോദോവിന്‍റെ മകൻ എൽഹാനാൻ,
1 Chronicles 2:16അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
1 Chronicles 12:8പരിചയും കുന്തവും എടുക്കുവാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
1 Chronicles 27:7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്‍റെ സഹോദരനായ അസാഹേലും അവന്‍റെ ശേഷം അവന്‍റെ മകനായ സെബദ്യാവും ആയിരുന്നു; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
Psalms 147:10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; 2 പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 1