2 ശമൂവേൽ 23:3
യിസ്രായേലിന്‍റെ ദൈവം കല്പിച്ചു; 2 യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു: 1 ‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, 2 ദൈവഭയത്തോടെ വാഴുന്നവൻ, 1
ബൈബിൾ (മലയാളം)
In The King James Version
In Context
2യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു; 2 അവിടുത്തെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു. 1
Cross References
Genesis 33:20അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ + 33:20 ഏൽ-എലോഹേ-യിസ്രായേൽ യിസ്രായേലിന്‍റെ ശക്തനായ ദൈവം എന്നു പേർവിളിച്ചു.
Exodus 18:21അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം (1,000) പേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക.
Exodus 20:2“അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു.
Deuteronomy 16:18”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം.
Deuteronomy 32:30അവരുടെ പാറ അവരെ വിറ്റുകളയുകയും 2 യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ 1 ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും 2 ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ? 1
2 Samuel 22:2“യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും 2 എന്‍റെ രക്ഷകനും ആകുന്നു. 1