Acts 13:23
“ദാവീദിന്‍റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
ബൈബിൾ (മലയാളം)
In The King James Version
Of this man’s seed hath God according to his promise raised unto Israel a Saviour, Jesus:
In Context
Cross References
Psalms 89:35ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; 2 ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. 1
Isaiah 7:13അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?
Isaiah 11:10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
Isaiah 45:21നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; 2 അവർ കൂടി ആലോചിക്കട്ടെ; 1 പുരാതനമേ ഇതു കേൾപ്പിക്കുകയും 2 പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍? 1 യഹോവയായ ഞാൻ അല്ലയോ? 2 ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; 2 ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. 1
Jeremiah 33:15ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
Zechariah 9:9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; 2 യെരൂശലേം പുത്രിയേ, ആർപ്പിടുക! 1 ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; 2 അവൻ നീതിമാനും ജയശാലിയും 1 താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും 2 പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.