Acts 16:24
അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ തടികൾകൊണ്ടുള്ള ആമത്തിൽ ഇട്ടു പൂട്ടി.
ബൈബിൾ (മലയാളം)
In The King James Version
In Context
23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാക്കുവാൻ കല്പിച്ചു.
Cross References
2 Chronicles 16:10അപ്പോൾ ആസാ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസായെ ഉഗ്രകോപാകുലനാക്കി. ആ നാളുകളിൽ ആസാ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.
Job 33:11അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; 2 എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 1
Jeremiah 20:2പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.
Jeremiah 37:15പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
Lamentations 3:53അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, 2 എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു + 3:53 കല്ല് എറിഞ്ഞിരിക്കുന്നു കല്ലുകൊണ്ടു അടക്കപെട്ടിരിക്കുന്നു. 1