Acts 4:27
അങ്ങ് അഭിഷേകം ചെയ്ത യേശു എന്ന അവിടുത്തെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 14:4അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? 2 ഒരുത്തനുമില്ല. 1
Job 25:4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? 2 സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? 1
Psalms 2:6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ 2 ഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 1
Isaiah 49:7യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, 2 സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും 1 അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “വിശ്വസ്തനായ യഹോവ നിമിത്തവും 1 നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും 2 രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും 2 പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.” 1 യെരൂശലേമിന്‍റെ പുനരുദ്ധാരണം 1
Isaiah 61:1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു 2 യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; 1 ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും 1 തടവുകാർക്കു വിടുതലും 2 ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും 1
Matthew 2:13അവർ പോയശേഷം കർത്താവിന്‍റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി. ‘‘നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.