Amos 1:14
ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; 2 അത് യുദ്ധദിവസത്തിലെ ആർപ്പോടും 1 ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി 2 അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 3:11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്‍റെ കട്ടിൽ അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്. 1 ദേശം വിഭജിക്കുന്നു
2 Samuel 12:31രബ്ബായിലും ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
Psalms 83:15അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; 2 അങ്ങേയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ. 1
Isaiah 30:30യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്‍റെ ഭുജത്തിന്‍റെ അവതരണം + 30:30 അവതരണം പ്രഹരം. കാണിക്കുകയും ചെയ്യും.
Ezekiel 21:25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, നിന്‍റെ അകൃത്യത്തിൻ്റെ അന്ത്യനാൾ വന്നിരിക്കുന്നു.”
Daniel 11:40“അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്‍റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും;