Daniel 11:40
“അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്‍റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും;
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 21:1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: 1 തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, 2 അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു! 1
Jeremiah 4:13“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; 1 അവന്‍റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; 2 ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’ 1
Ezekiel 38:9നീ മഴക്കോൾപോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജനതകളും മേഘംപോലെ ദേശത്തെ മൂടും.”
Daniel 8:17അപ്പോൾ ഞാൻ നിന്നിടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്നു പറഞ്ഞു.
Daniel 11:10അവന്‍റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്‍റെ കോട്ടവരെ യുദ്ധം ചെയ്യും.
Daniel 11:26അവന്‍റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്‍റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും.