Amos 6:4
നിങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുകയും 2 നിങ്ങളുടെ ശയ്യകളിന്മേൽ നിവർന്നു കിടക്കുകയും 1 ആട്ടിൻകൂട്ടത്തിൽനിന്ന് കുഞ്ഞാടുകളെയും 2 തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും 2 സാഹസത്തിന്‍റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു. 1
5നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി 2 ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു. 1
Cross References
1 Samuel 25:36അബീഗയിൽ നാബാലിന്‍റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്‍റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്‍റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
Isaiah 5:11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1
Isaiah 22:13എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും 2 കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, 1 വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; 2 നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു. 1
Ezekiel 34:2“മനുഷ്യപുത്രാ, യിസ്രായേലിന്‍റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്കുക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരവരെത്തന്നെ മേയിക്കുന്ന യിസ്രായേലിന്‍റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്?
Luke 12:19എന്നിട്ട് എന്നോടുതന്നെ; നിനക്കു അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.
Romans 13:13പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.