Amos 6:6
നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും 2 വിശേഷതൈലം പൂശുകയും ചെയ്യുന്നു; 2 യോസേഫിന്‍റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി 2 ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു. 1
Cross References
Genesis 42:21“അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിൻ്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്‍റെ പ്രാണസങ്കടം കണ്ടിട്ടും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്നു അവർ തമ്മിൽ പറഞ്ഞു.
2 Kings 15:29യിസ്രായേൽ രാജാവായ പേക്കഹിന്‍റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാഖായും യാനോഹും കാദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
Esther 3:15സന്ദേശവാഹകർ രാജകല്പന അനുസരിച്ച് ഉടനെ പുറപ്പെട്ടുപോയി. ശൂശൻ രാജധാനിയിലും ആ കല്പന പരസ്യം ചെയ്തു. രാജാവും ഹാമാനും മദ്യപിക്കുവാൻ ഇരുന്നു. ശൂശൻപട്ടണം അസ്വസ്ഥമായി.
Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Hosea 3:1അനന്തരം യഹോവ എന്നോട്: “യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ + 3:1 മുന്തിരിയടകൾ പുരാതന മധ്യപൂര്‍വ ദേശത്ത് ജനങ്ങള്‍ ഉണങ്ങിയ മുന്തിരിയില്‍ നിന്ന് അടകളുണ്ടാക്കി അന്യദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ വലിയ വിളവു ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു.
Matthew 26:7ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്‍റെ അടുക്കൽ വന്നു, പരിമളതൈലം അവന്‍റെ തലയിൽ ഒഴിച്ചു.