Amos 6:7
അതുകൊണ്ട് അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പന്മാരായി പ്രവാസത്തിലേക്കു പോകും; 2 സുഖശയനം നടത്തുന്നവരുടെ മദ്യപാനഘോഷം നിന്നുപോകും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 20:16അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്‍റെ മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും കുടിച്ചു മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.
Esther 5:12എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല. നാളെയും രാജാവിനോടുകൂടെ വിരുന്നിന് ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
Esther 7:8രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞു വിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു. അപ്പോൾ രാജാവ്: “ഇവൻ എന്‍റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ?” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്‍റെ മുഖം മൂടി.
Isaiah 24:8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; 2 ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; 2 കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു. 1
Amos 4:3“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ 2 മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും 1 നിങ്ങളെ ഹെർമ്മോന്‍ + 4:3 ഹെർമ്മോന്‍ ജീര്‍ണ്ണാവശിഷ്ടങ്ങളുടെ സ്ഥലം പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
Amos 5:27ഞാൻ നിങ്ങളെ ദമസ്കൊസിന് അപ്പുറം 2 പ്രവാസത്തിലേക്കു പോകുമാറാക്കും” 1 എന്ന് യഹോവ അരുളിച്ചെയ്യുന്നു; 2 സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.