Jeremiah 4:13
“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; 1 അവന്‍റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; 2 ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’ 1
ബൈബിൾ (മലയാളം)
In The King James Version
In Context
12ഇതിലും ശക്തമായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും.” 1
Cross References
Isaiah 5:28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; 2 അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും 2 അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 1
Isaiah 19:1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: 1 യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; 2 അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ 1 അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും 2 മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 1
Jeremiah 4:31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”
Jeremiah 10:19എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! 2 എന്‍റെ മുറിവ് വ്യസനകരമാകുന്നു; 1 എങ്കിലും: അത് എന്‍റെ രോഗം! 2 ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു. 1
Jeremiah 48:40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരുവൻ കഴുകനെപ്പോലെ പറന്ന് 2 മോവാബിന്മേൽ ചിറകു വിടർത്തും. 1
Daniel 7:4“ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്‍റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.