Daniel 4:34
”ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്‍റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; 1 ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തി, 2 എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; 1 അവന്‍റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും 2 അവന്‍റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:4യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം. 2 അവിടുത്തെ വഴികൾ ഒക്കെയും ന്യായം; 1 അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; 2 നീതിയും നേരുമുള്ളവൻ തന്നെ. 1
1 Chronicles 29:10പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
Job 1:21“നഗ്നനായി ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിൽ നിന്ന് പുറപ്പെട്ടുവന്നു, 2 നഗ്നനായി തന്നെ മടങ്ങിപ്പോകും, 1 യഹോവ എനിക്ക് തന്നതെല്ലാം, 2 യഹോവ എടുത്തുമാറ്റി, 1 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
Psalms 9:2ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; 2 അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും. 1
Psalms 50:14ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; 2 അത്യുന്നതനായ ദൈവത്തിന് നിന്‍റെ നേർച്ചകൾ കഴിക്കുക. 1
Psalms 90:1കർത്താവേ, അവിടുന്ന് തലമുറതലമുറയായി 2 ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; 1