Daniel 6:26
എന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 1 അവൻ ജീവനുള്ള ദൈവവും 2 എന്നേക്കും നിലനില്‍ക്കുന്നവനും 1 അവന്‍റെ രാജത്വം നശിച്ചുപോകാത്തതും 2 അവന്‍റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 5:26ഞങ്ങളെപ്പോലെ മറ്റാരെങ്കിലും അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടു ജീവനോടുകൂടി ഇരുന്നിട്ടുണ്ടോ?
1 Samuel 17:36ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.”
Ezra 7:12“രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗ്ഗത്തിലെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന് എഴുതുന്നത്: “സമാധാനം ഉണ്ടാകട്ടെ.”
Psalms 29:10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 2 യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 1
Psalms 99:1യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ; 2 അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 1
Psalms 145:12അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി 2 അങ്ങേയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും. 1