Deuteronomy 24:13
അവൻ തന്‍റെ വസ്ത്രം പുതച്ച്, ഉറങ്ങി, നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവനു മടക്കിക്കൊടുക്കേണം; അത് നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
12അവൻ ദരിദ്രനെങ്കിൽ നീ അവന്‍റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.
Cross References
Exodus 22:25“എന്‍റെ ജനത്തിൽ നിന്‍റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്.
Deuteronomy 6:25നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചതുപോലെ അവിടുത്തെ മുമ്പാകെ ഈ കല്പനകളെല്ലാം ആചരിക്കുവാൻ ശ്രദ്ധിക്കുമെങ്കിൽ നാം നീതിയുള്ളവരായിരിക്കും.”
Deuteronomy 24:15അവന്‍റെ കൂലി അന്നന്ന് കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിക്കുവാനും അത് നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്.
Job 29:11എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; 2 എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും. 1
Job 31:16“ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, 2 വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, 1
Psalms 112:9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1