Deuteronomy 32:13
അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; 2 നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. 1 അവനെ പാറയിൽനിന്നുള്ള തേനും 2 തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12യഹോവ തനിയെ അവനെ നടത്തി; 2 അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. 1
Cross References
Deuteronomy 33:26യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. 2 നിന്‍റെ സഹായത്തിനായി അവിടുന്ന് ആകാശത്തിലൂടെ 2 തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. 1
Job 29:6അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; 2 പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 1
Isaiah 48:21യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല; 2 അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; 2 അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു + 48:21 ചാടി പുറപ്പെട്ടു പ്രവഹിച്ചു എന്നും ആകാം. . 1
Ezekiel 16:13ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്‍റെ ഉടുപ്പ് ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയമാവും തേനും എണ്ണയും ഭക്ഷിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നീ രാജത്വവും പ്രാപിച്ചു.
Ezekiel 36:2യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശത്രു നിങ്ങളെക്കുറിച്ച്: ‘നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു’ എന്നു പറയുന്നു.