Deuteronomy 33:8
ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; 2 അങ്ങ് മസ്സായിൽവച്ചു പരീക്ഷിക്കുകയും 1 മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും 2 ചെയ്തവന്‍റെ പക്കൽ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 17:7യിസ്രായേൽ മക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ + 17:7 മസ്സാ പരീക്ഷ എന്നും മെരീബാ + 17:7 മെരീബാ കലഹം എന്നും പേരിട്ടു.
Exodus 28:36തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്നു മുദ്ര കൊത്തേണം.
Leviticus 21:7”വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്‍റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.
Numbers 20:13ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. 1 ഏദോം യിസ്രായേലിനു വഴി നിഷേധിക്കുന്നു
Numbers 35:8യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ജനം ഏറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങൾ കൊടുക്കേണം.” 1 സങ്കേതനഗരങ്ങൾ
Deuteronomy 8:16നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്കു നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്‍റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്‍റെ ദൈവമായ യഹോവയെ നീ മറക്കരുത്.