Deuteronomy 33:7
യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: 1 “യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ടു 2 അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. 1 തന്‍റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, 2 ശത്രുക്കളുടെ നേരെ അങ്ങ് അവനു തുണയായിരിക്കണമേ”.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 15:20യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
2 Samuel 3:1ശൗലിന്‍റെ കുടുംബവും ദാവീദിന്‍റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്‍റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു. 1 ദാവീദിന്‍റെ പുത്രന്മാർ
2 Samuel 5:19അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ?” എന്നു ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.
2 Samuel 7:9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്‍റെ പേര് വലുതാക്കും.
2 Chronicles 17:12യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദായിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു.
Psalms 20:2കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; 2 സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. 1