Deuteronomy 7:24
അവരുടെ രാജാക്കന്മാരെ നിന്‍റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻ കീഴിൽനിന്ന് ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചു തീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പിൽ നില്‍ക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 17:14യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിൻ്റെ ഓർമ്മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്നു കല്പിച്ചു.
Deuteronomy 11:25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്‍ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
Deuteronomy 29:20അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്‍റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും.
Joshua 10:8യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്‍റെ മുമ്പിൽ നിൽക്കയില്ല” എന്നു അരുളിച്ചെയ്തു.
Joshua 10:42യിസ്രായേലിന്‍റെ ദൈവമായ യഹോവ യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതിനാൽ ഈ രാജാക്കന്മാരെയൊക്കെയും അവരുടെ ദേശവും യോശുവ ഒരേ സമയത്ത് പിടിച്ചു.
Joshua 12:1യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.