Ecclesiastes 5:6
നിന്‍റെ വായ് നിന്‍റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്‍റെ വാക്കുനിമിത്തം കോപിച്ച് നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?
ബൈബിൾ (മലയാളം)
In The King James Version
In Context
5നേർന്നിട്ട് അർപ്പിക്കാതെ ഇരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്.
7സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.
Cross References
Genesis 48:16എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ 2 ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; 1 എന്‍റെ പേരും എന്‍റെ പിതാക്കന്മാരായ 2 അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും 1 ഇവരിൽ നിലനില്‍ക്കുമാറാകട്ടെ; 2 ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.
Leviticus 27:9“അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
Proverbs 23:17നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; 2 നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. 1
Ecclesiastes 5:1ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.
Hosea 12:4അവൻ ദൂതനോട് പൊരുതി ജയിച്ചു; 2 അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; 1 അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, 2 അവിടെവച്ച് യഹോവ അവനോട് + 12:4 അവനോട് നമ്മോടു സംസാരിച്ചു. 1
Haggai 2:14അതിന് ഹഗ്ഗായി ഉത്തരം പറഞ്ഞത് എന്തെന്നാൽ: “അങ്ങനെ തന്നെ ഈ ജനവും അങ്ങനെ തന്നെ ഈ ജനതയും എന്‍റെ സന്നിധിയിൽ ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം ആകുന്നു.