Ecclesiastes 9:5
ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 14:14നാം മരിക്കേണ്ടിവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
Job 14:21അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; 2 അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. 1
Psalms 6:5മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; 2 പാതാളത്തിൽ ആര്‍ അവിടുത്തേക്ക് സ്തോത്രം ചെയ്യും? 1
Psalms 88:13എന്നാൽ യഹോവേ, ഞാൻ അങ്ങേയോട് നിലവിളിക്കുന്നു; 2 രാവിലെ എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു. 1
Ecclesiastes 1:11പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; 2 ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് 2 പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല. 1 ജ്ഞാനം അർത്ഥശൂന്യം
Ecclesiastes 7:2വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; 2 മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; 2 ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും. 1