Job 14:21
അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; 2 അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
22തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; 2 തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.”
Cross References
1 Samuel 4:20അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
Psalms 39:6നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; 2 അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; 2 അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല. 1
Ecclesiastes 9:5ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
Isaiah 63:16അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്; 2 അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; 1 യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല + 63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. ; 2 അവിടുന്ന് യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; 1 യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ 2 എന്നാകുന്നു അവിടുത്തെ നാമം. 1