Ecclesiastes 9:7
നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്‍റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
8നിന്‍റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്‍റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.
Cross References
Genesis 12:19ഞാൻ അവളെ എന്‍റെ ഭാര്യയായിട്ട് എടുക്കത്തക്കവിധം അവൾ നിന്‍റെ സഹോദരിയെന്ന് നീ എന്തിന് പറഞ്ഞു? ഇപ്പോൾ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ട് നിന്‍റെ വഴിക്കുപോകുക” എന്നു പറഞ്ഞു.
Deuteronomy 12:7അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച്, നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ സകലപ്രവൃത്തിയിലും ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കുകയും വേണം.
Deuteronomy 16:14ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
1 Kings 8:66എട്ടാം ദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു; യഹോവ തന്‍റെ ദാസനായ ദാവീദിനും തന്‍റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മകളെയും ഓർത്തു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
1 Chronicles 29:21പിന്നെ അവർ യഹോവയ്ക്കു ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു ഹോമയാഗമായി ആയിരം (1,000) കാളയെയും ആയിരം (1,000) ആട്ടുകൊറ്റനെയും ആയിരം (1,000) കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
Nehemiah 8:10അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്നു പറഞ്ഞു.