1 Chronicles 29:21
പിന്നെ അവർ യഹോവയ്ക്കു ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു ഹോമയാഗമായി ആയിരം (1,000) കാളയെയും ആയിരം (1,000) ആട്ടുകൊറ്റനെയും ആയിരം (1,000) കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 23:13അതിന്‍റെ ഭോജനയാഗം എണ്ണചേർത്ത രണ്ടിടങ്ങഴി + 23:13 രണ്ടിടങ്ങഴി പത്തിൽ രണ്ടു ഏഫാ (എബ്രായ അളവ്). നേരിയ മാവ് ആയിരിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി + 23:13 ഒരു നാഴി ഒരു കിലോഗ്രാം, പുറപ്പാട് 29:40 നോക്കുക വീഞ്ഞ് ആയിരിക്കേണം.
Numbers 15:7അതിന്‍റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം.
1 Kings 8:62പിന്നെ രാജാവും കൂടെയുള്ള എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
Ezra 6:17ഈ ദൈവാലയത്തിന്‍റെ പ്രതിഷ്ഠയ്ക്ക് നൂറ് (100) കാളകളെയും ഇരുനൂറ് (200) ആട്ടുകൊറ്റന്മാരെയും, നാനൂറ് (400) കുഞ്ഞാടുകളെയും യിസ്രായേൽ ഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം, എല്ലാ യിസ്രായേലിനും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ട് (12) വെള്ളാട്ടുകൊറ്റന്മാരെയും യാഗം കഴിച്ചു.