Esther 7:3
അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെയും എന്‍റെ ആഗ്രഹം ഓർത്തു എന്‍റെ ജനത്തെയും എനിക്ക് നല്കേണമേ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 1:13മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്‍റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്നു ഏലീയാവിന്‍റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്‍റെയും നിന്‍റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ.
Esther 5:8രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്‍റെ അപേക്ഷ നല്കുവാനും എന്‍റെ ആഗ്രഹം സാധിച്ചുതരുവാനും രാജാവിന് തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ നാളെ ഒരുക്കുന്ന വിരുന്നിന് വരേണം. ആ സമയത്ത് എന്‍റെ ആഗ്രഹം ഞാന്‍ അങ്ങയോടു അറിയിച്ചു കൊള്ളാം” എന്ന് പറഞ്ഞു. 1 മൊർദ്ദെഖായിയെ കൊല്ലാനുള്ള ഹാമാന്‍റെ പദ്ധതി
Job 2:4സാത്താൻ യഹോവയോട്: “ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്‍റെ ജീവനു പകരം നൽകും.
Jeremiah 38:26നീ അവരോട്: ‘യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്നു പറയേണം.”