Esther 7:4
ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്‍റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ, എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ” എന്ന് ഉത്തരം പറഞ്ഞു + 7:4 കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ” എന്ന് ഉത്തരം പറഞ്ഞു ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് രാജവിനുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുവാന്‍ കഴിയുന്നതല്ല .
ബൈബിൾ (മലയാളം)
In The King James Version
In Context
5അഹശ്വേരോശ് രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ?” എന്ന് ചോദിച്ചു.
Cross References
Deuteronomy 28:68നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോട് പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വില്‍ക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകുകയില്ല. ഹോരേബിൽവച്ച് യിസ്രായേൽ മക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവച്ച് അവരോടു ചെയ്യുവാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്‍റെ വചനങ്ങൾ ഇവ തന്നെ.“
1 Samuel 22:23നിന്‍റെ പിതൃഭവനത്തിലുള്ള സകലരുടെയും മരണത്തിന് ഞാൻ കാരണമായല്ലോ. എന്‍റെ അടുക്കൽ താമസിക്കുക; ഭയപ്പെടേണ്ടാ; എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്‍റെ അടുക്കൽ നീ സുരക്ഷിതനായിരിക്കും” എന്നു പറഞ്ഞു.
Esther 3:9രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം. എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്തു വെള്ളി രാജാവിന്‍റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു.
Esther 4:7മൊർദ്ദെഖായി തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു.
Esther 8:6എന്‍റെ ജനത്തിന് വരുന്ന ദോഷവും എന്‍റെ വംശത്തിന്‍റെ നാശവും ഞാൻ എങ്ങനെ സഹിക്കും?”
Psalms 44:22അങ്ങേയുടെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; 2 അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു. 1