Esther 9:4
മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു. മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്‍റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 6:27അങ്ങനെ യഹോവ യോശുവയോടു കൂടെ ഉണ്ടായിരുന്നു; അവന്‍റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.
2 Samuel 3:1ശൗലിന്‍റെ കുടുംബവും ദാവീദിന്‍റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്‍റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു. 1 ദാവീദിന്‍റെ പുത്രന്മാർ
1 Chronicles 14:17ദാവീദിന്‍റെ കീർത്തി സകലദേശങ്ങളിലും വ്യാപിച്ചു. യഹോവ, ദാവീദിനെക്കുറിച്ചുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.
Psalms 18:43ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; 2 ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; 2 ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. 1
Proverbs 4:18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; 2 അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. 1
Zephaniah 3:19നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; 2 ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും 1 സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ 2 പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും. 1