Exodus 19:4
“ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 7:1യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്‍റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.
Deuteronomy 1:31ഒരു മനുഷ്യൻ തന്‍റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് ഈ സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ” എന്നു പറഞ്ഞു.
Deuteronomy 4:33ഏതെങ്കിലും ജനത നീ കേട്ടതുപോലെ തീയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്തിട്ടുണ്ടോ?
Deuteronomy 29:1ഹോരേബിൽവെച്ച് യിസ്രായേല്യരോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശെയോടു കല്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു: 1 ഉടമ്പടി പാലിക്കുന്നതിനുള്ള നിർദേശം
Deuteronomy 32:11കഴുകൻ തന്‍റെ കൂടനക്കി 2 കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ 1 തൻ ചിറകു വിരിച്ച് അവനെ എടുത്ത് 2 തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു. 1
Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.