Exodus 22:27
അതുമാത്രമാണല്ലോ അവന്‍റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
26നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.
28“നീ ദൈവത്തെ ദുഷിക്കരുത്; നിന്‍റെ ജനത്തിന്‍റെ അധിപതിയെ ശപിക്കയുമരുത്.
Cross References
Exodus 2:23കുറെനാൾ കഴിഞ്ഞപ്പോൾ മിസ്രയീമിലെ രാജാവ് മരിച്ചു. യിസ്രായേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.
Exodus 34:6യഹോവ അവന്‍റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.
1 Kings 2:8“ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ടു കൊല്ലുകയില്ല’ എന്നു ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യം ചെയ്തു.
2 Chronicles 30:9നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ടു പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്‍റെ അടുക്കലേക്കു മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല.”
Psalms 72:12അവൻ നിലവിളിക്കുന്ന ദരിദ്രനെയും 2 സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. 1
Psalms 136:10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1