Ezekiel 34:13
ഞാൻ അവയെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, ദേശങ്ങളിൽ നിന്നു ശേഖരിച്ച്, സ്വദേശത്ത് കൊണ്ടുവന്ന്, യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 106:47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും 1 അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും 2 ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. 1
Isaiah 49:9ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും 2 അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും 1 അവർ വഴികളിൽ മേയും; 2 എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും. 1
Isaiah 66:19ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്‍റെ കീർത്തി കേൾക്കുകയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്‍റെ മഹത്ത്വത്തെ ജനതകളുടെ ഇടയിൽ പ്രസ്താവിക്കും;
Jeremiah 23:8‘യിസ്രായേൽ ഗൃഹത്തിന്‍റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്നു യഹോവയുടെ അരുളപ്പാടു. 1 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്
Jeremiah 30:18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ യാക്കോബിന്‍റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി 1 അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; 2 നഗരം അതിന്‍റെ കൽക്കുന്നിന്മേൽ പണിയപ്പെടും; 2 അരമനയും യഥാസ്ഥാനപ്പെടും. 1
Jeremiah 32:37എന്‍റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.