Genesis 29:34
അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്‍റെ ഭർത്താവ് എന്നോട് പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവനു ലേവി എന്നു പേരിട്ടു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 30:20“ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്‍റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവനു ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവനു സെബൂലൂൻ + 30:20 ബഹുമാനം എന്നു പേരിട്ടു.
Genesis 35:23യാക്കോബിന്‍റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്‍റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
Genesis 49:5ശിമെയോനും ലേവിയും സഹോദരന്മാർ; 2 അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ. 1
Exodus 32:26“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്‍റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്‍റെ അടുക്കൽ വന്നുകൂടി.
Deuteronomy 33:8ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; 2 അങ്ങ് മസ്സായിൽവച്ചു പരീക്ഷിക്കുകയും 1 മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും 2 ചെയ്തവന്‍റെ പക്കൽ തന്നെ. 1