Genesis 4:26
ശേത്തിനും ഒരു മകൻ ജനിച്ചു; അവനു ഏനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 12:8അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്‍റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
Deuteronomy 26:17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്‍റെ വഴികളിൽ നടന്ന് അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്‍റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാടു കേട്ടിരിക്കുന്നു.
Psalms 116:17ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1
Isaiah 48:1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും 2 യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും 1 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും 2 സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും 1 യിസ്രായേലിന്‍റെ ദൈവത്തെ കീർത്തിക്കുന്നവരും 2 ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ. 1
Jeremiah 33:16ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും.”
Zephaniah 3:9അപ്പോൾ സകലജാതികളും 2 യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് 1 ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് 2 ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും. 1