Haggai 1:6
നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല. പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല. കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.”
ബൈബിൾ (മലയാളം)
In The King James Version
In Context
5ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
Cross References
Leviticus 26:26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്ക് തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചാലും തൃപ്തരാവുകയില്ല.
Deuteronomy 28:38“നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളയുകകൊണ്ട് കുറെ മാത്രം കൊയ്യും.
1 Kings 17:12അതിന് അവൾ: “നിന്‍റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും എന്‍റെ മകനും വേണ്ടി ഭക്ഷണം പാകംചെയ്ത് ഞങ്ങൾ തിന്നശേഷം ഭക്ഷണമില്ലാതെ മരിപ്പാനിരിക്കയാകുന്നു” എന്നു പറഞ്ഞു.
Job 20:28അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; 2 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും + 20:28 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും ദൈവത്തിന്‍റെ കോപദിവസത്തിൽ വീട് ഒഴുകിപ്പോകും. 1
Proverbs 11:24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; 2 മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. 1
Jeremiah 12:13അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; 2 അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; 1 യഹോവയുടെ ഉഗ്രകോപംനിമിത്തം 2 അവർ അവരുടെ + 12:13 അവർ അവരുടെ നിങ്ങള്‍ നിങ്ങളുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും.” 1 യിസ്രായേലിൻ്റെ അയൽക്കാർക്കുള്ള ഒരു സന്ദേശം