ഹഗ്ഗായി 1:9
“നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായിത്തീർന്നു. നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു, അതെന്തുകൊണ്ട്? എന്‍റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്‍റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ബൈബിൾ (മലയാളം)
In The King James Version
In Context
10“അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല.
Cross References
Deuteronomy 28:38“നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളയുകകൊണ്ട് കുറെ മാത്രം കൊയ്യും.
2 Samuel 21:1ദാവീദിന്‍റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൗല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്‍റെ കുടുംബം നിമിത്തവും ആകുന്നു” എന്നു യഹോവ അരുളിച്ചെയ്തു.
2 Kings 19:7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ട് വീഴുമാറാക്കും.”
Psalms 77:5ഞാൻ പൂർവ്വദിവസങ്ങളെയും 2 പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു. 1
Isaiah 5:10പത്തേക്കർ + 5:10 പത്തേക്കർ ഒരു ജോഡി കാളകള്‍ ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കുന്ന അത്രയും നിലത്തിനാണ് ഏക്കര്‍ എന്നു എബ്രായ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത് മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും + 5:10 ഒരു ബത്തും 22 ലിറ്റര്‍ 2 ഒരു ഹോമർ + 5:10 ഒരു ഹോമർ 220 ലിറ്റര്‍ വിത്തിൽനിന്ന് ഒരു ഏഫായും + 5:10 ഒരു ഏഫായും 22 ലിറ്റര്‍ മാത്രം കിട്ടും.” 1
Isaiah 40:7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. 2 പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ. 1