Hebrews 12:24
പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിൻ്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 4:10അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്ത് ചെയ്തു? നിന്‍റെ അനുജൻ്റെ രക്തത്തിൻ്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോട് നിലവിളിക്കുന്നു.
Isaiah 55:3നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ; 2 നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; 1 ദാവീദിന്‍റെ മാറ്റമില്ലാത്തകൃപകൾ + 55:3 മാറ്റമില്ലാത്തകൃപകൾ ദാവീദിനോടുള്ള മാറ്റം വരാത്ത കൃപകൾ. എന്ന 2 ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും. 1
Matthew 23:35ഇതിന്‍റെ ഫലമോ നീതിമാനായ ഹാബെലിൻ്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.
Mark 14:24ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്‍റെ രക്തം.
Luke 22:20അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
Hebrews 7:22ഇത് കൊണ്ടു തന്നെ യേശു ഈ ശ്രേഷ്ഠ ഉടമ്പടിയുടെ ഉറപ്പുമായിതീർന്നിരിക്കുന്നു.