Hosea 8:4
അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; 2 ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; 1 അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും 2 തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; 2 ശത്രു അവനെ പിന്തുടരട്ടെ. 1
Cross References
1 Kings 12:28ആകയാൽ രാജാവിനു ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ഇതാ” എന്നു അവരോടു പറഞ്ഞു.
1 Kings 16:31നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്‍റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ചു നമസ്കരിക്കയും ചെയ്തു.
Jeremiah 44:7“ആകയാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദായുടെ മദ്ധ്യത്തിൽനിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്
Hosea 2:8അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും 2 ബാലിനു വേണ്ടി ഉപയോഗിച്ച 1 അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും 2 ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല. 1
Hosea 13:9“യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; 2 ആർക്കു നിന്നെ സഹായിക്കാൻ കഴിയും? 1
Luke 13:25വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.