Isaiah 1:18
വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും 2 ഹിമംപോലെ വെളുക്കും; 1 രക്താംബരംപോലെ ചുവപ്പായിരുന്നാലും 2 പഞ്ഞിപോലെ ആയിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
19നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ 2 ദേശത്തിലെ നന്മ അനുഭവിക്കും. 1
Cross References
Psalms 51:7ഞാൻ നിർമ്മലനാകേണ്ടതിന് എന്‍റെ പാപങ്ങളെ കഴുകേണമേ + 51:7 എന്‍റെ പാപങ്ങളെ കഴുകേണമേ ഈ സോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; 2 ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകേണമേ. 1
Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1
Isaiah 41:1“ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; 2 ജനതകൾ ശക്തിയെ പുതുക്കട്ടെ; 1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; 2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. 1
Isaiah 43:24നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; 2 നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; 1 നിന്‍റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും 2 നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. 1
Isaiah 44:22ഞാൻ കാർമുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും 2 മേഘത്തെപോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; 1 എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; 2 ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” 1
Micah 6:2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, 2 യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! 1 യഹോവയ്ക്ക് തന്‍റെ ജനത്തോട് 2 ഒരു വ്യവഹാരം ഉണ്ട്; 2 അവിടുന്ന് യിസ്രായേലിനോട് വാദിക്കും. 1