Isaiah 11:6
ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; 2 പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; 1 പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; 2 ഒരു ചെറിയ കുട്ടി അവയെ നടത്തും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നീതി അവന്‍റെ നടുക്കെട്ടും 2 വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും. 1
7പശു കരടിയോടുകൂടെ മേയും; 2 അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 1
Cross References
Isaiah 65:25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; 1 സർപ്പത്തിനു പൊടി ആഹാരമായിരിക്കും; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.
Hosea 2:18അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും 2 ആകാശത്തിലെ പക്ഷികളോടും 1 ഭൂമിയിലെ ഇഴജാതികളോടും 2 ഒരു നിയമം ചെയ്യും; 1 ഞാൻ വില്ലും വാളും യുദ്ധവും 2 ഭൂമിയിൽനിന്ന് നീക്കി, 2 അവരെ നിർഭയം വസിക്കുമാറാക്കും. 1
Romans 14:17ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
2 Corinthians 5:14ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു; എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
Ephesians 4:22മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്,
Titus 3:3മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും വഞ്ചിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും വിദ്വേഷത്തിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ.