Isaiah 13:14
ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും 2 ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും 1 അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും; 2 ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; 2 പിടിപെടുന്നവനെല്ലാം വാളാൽ വീഴും. 1
Cross References
1 Kings 22:17അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്നു കല്പിച്ചു.”
Isaiah 17:13വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; 2 എങ്കിലും അവിടുന്ന് അവരെ ശാസിക്കും; 1 അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; 1 കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും 2 കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും. 1
Jeremiah 50:16വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും 2 ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; 1 നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോവുകയും 2 സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.
Revelation 18:9അവളോട് കൂടെ വേശ്യാസംഗം ചെയ്തു മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്‍റെ പുക കണ്ടു അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.