Isaiah 13:20
അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; 2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; 1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; 2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 17:11ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.
Isaiah 14:23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
Isaiah 34:10രാവും പകലും അത് കെടുകയില്ല; 2 അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; 1 തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; 2 ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല. 1
Jeremiah 50:3വടക്കുനിന്ന് ഒരു ജനത അതിന്‍റെ നേരെ വരുന്നു; 2 അത് ആ ദേശത്തെ ശൂന്യമാക്കുന്നു; 1 അതിൽ ആരും വസിക്കുന്നില്ല; 2 മനുഷ്യരും മൃഗങ്ങളും ഓടിപ്പോകുന്നു.
Jeremiah 50:21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരെ ചെല്ലുക; 2 അതിന്‍റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; 1 നീ പിന്നാലെ ചെന്നു വെട്ടി അവരെ നിർമ്മൂലനാശം വരുത്തി 2 ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാട്. 1
Jeremiah 50:45അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.