Isaiah 13:19
രാജ്യങ്ങളുടെ മഹത്ത്വവും 2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, 1 ദൈവം സൊദോമിനെയും ഗൊമോറയെയും 2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 29:23യഹോവ തന്‍റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:
Isaiah 14:12അരുണോദയപുത്രനായ ശുക്രാ, 2 നീ എങ്ങനെ ആകാശത്തുനിന്നു വീണു! 1 ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, 2 നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! 1
Jeremiah 50:40ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാടു. 1
Daniel 2:37രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
Amos 4:11“ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ 2 ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, 1 നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; 2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1