യെശയ്യാവ് 14:15
എന്നാൽ നീ പാതാളത്തിലേക്ക്, 2 നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. 1
ബൈബിൾ (മലയാളം)
In The King James Version
Yet thou shalt be brought down to hell, to the sides of the pit.
In Context
14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; 2 ഞാൻ അത്യുന്നതനോടു സമനാകും” 2 എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്. 1
16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ 2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 1
Cross References
Isaiah 2:11മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; 2 പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; 1 യഹോവ മാത്രം ആ ന്യായവിധി നാളിൽ 2 ഉന്നതനായിരിക്കും. 1
Isaiah 14:3യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ
Ezekiel 31:14വെള്ളത്തിനരികിലുള്ള ഒരു വൃക്ഷവും ഉയരം കാരണം നിഗളിക്കുകയോ, അഗ്രം മേഘങ്ങളോളം നീട്ടുകയോ, വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും അവരുടെ ഉയർച്ചയിൽ നിഗളിച്ചു നില്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരെല്ലാം മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.”
Obadiah 1:3പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും 2 ഉന്നതവാസമുള്ളവനും 1 ‘ആര്‍ എന്നെ നിലത്ത് തള്ളിയിടും?’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, 2 നിന്‍റെ ഹൃദയത്തിന്‍റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. 1
Luke 10:15നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
Revelation 19:20മൃഗത്തെയും അതിന്‍റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്‍റെ മുദ്ര ഏല്പിക്കുകയും അതിന്‍റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.