Isaiah 14:6
വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും 2 ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ 1 ജനതകളെ കോപത്തോടെ 2 ഭരിക്കുകയും ചെയ്തവനെ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5യഹോവ ദുഷ്ടന്മാരുടെ വടിയും 2 ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 1
7സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; 2 അവർ ആർത്തുപാടുന്നു. 1
Cross References
2 Chronicles 36:17അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വച്ചു വാൾകൊണ്ട് കൊന്നു; അവൻ യൗവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ, ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്‍റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
Proverbs 21:30യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, 2 ബുദ്ധിയുമില്ല, ആലോചനയുമില്ല. 1
Isaiah 10:14എന്‍റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; 2 ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, 1 ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; 2 ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ 1 ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ 2 എന്നു അവൻ പറയുന്നുവല്ലോ.” 1
Isaiah 21:1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: 1 തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, 2 അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു! 1
Isaiah 46:10ആരംഭത്തിൽതന്നെ അവസാനവും 2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; 1 ‘എന്‍റെ ആലോചന നിവൃത്തിയാകും; 2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. 1
Jeremiah 25:9ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്‍റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിൻ്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.