Isaiah 16:9
അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ 2 സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; 1 ഹെശ്ബോനേ, എലെയാലേ, 2 ഞാൻ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; 1 നിന്‍റെ വേനൽഫലങ്ങൾക്കും നിന്‍റെ കൊയ്ത്തിനും 2 പോർവിളി നേരിട്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 9:3അവിടുന്ന് ജനതയെ പെരുക്കുന്നു; 2 അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; 1 അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം 2 കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും 2 കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു + 9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു. 1
Jeremiah 40:10ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്ക് വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ചു, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ.
Jeremiah 48:32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും 2 അധികം ഞാൻ നിന്നെക്കുറിച്ച് കരയും; 1 നിന്‍റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; 2 അവ യസേർകടൽവരെ എത്തിയിരിക്കുന്നു; 1 ശൂന്യമാക്കുന്നവൻ നിന്‍റെ കനികളിന്മേലും 2 മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു. 1