Isaiah 19:1
മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: 1 യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; 2 അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ 1 അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും 2 മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 12:12”ഈ രാത്രിയിൽ ഞാൻ മിസ്രയീമിൽ കൂടി കടന്ന് മിസ്രയീംദേശത്തുള്ള മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും + 12:12 സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും സകലദേവന്മാരും വ്യാജമാണെന്ന് തെളിയിക്കും; ഞാൻ യഹോവ ആകുന്നു.
Numbers 33:4മിസ്രയീമ്യർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
Joshua 2:9“യഹോവ ഈ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു; നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.
Joshua 2:24“യഹോവ നിശ്ചയമായും ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു” എന്നു അവർ യോശുവയോടു പറഞ്ഞു.
Psalms 18:10ദൈവം കെരൂബിനെ + 18:10 കെരൂബിനെ പഴയ നിയമത്തില്‍ കെരൂബ് എന്നാല്‍ ചിറകുകളുള്ളതും യഹോവയുടെ സ്വര്‍ഗീയ സിംഹാസനം കാക്കുന്ന ജീവിയാണ്. വാഹനമാക്കി പറന്നു; 2 കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. 1
Psalms 68:33പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! 2 ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, 2 ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. 1