Isaiah 21:4
എന്‍റെ ഹൃദയം പതറുന്നു; 2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം 2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:67നിന്‍റെ ഹൃദയത്തിലെ പേടിനിമിത്തവും നീ കണ്ണിനാൽ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ, സന്ധ്യ ആയെങ്കിൽ കൊള്ളാമായിരുന്നു എന്നും, സന്ധ്യാകാലത്ത്, നേരം വെളുത്തെങ്കിൽ കൊള്ളാമായിരുന്നു എന്നും നീ പറയും.
2 Samuel 13:28എന്നാൽ അബ്ശാലോം തന്‍റെ ബാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്നു ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലേണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു.
Esther 5:12എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല. നാളെയും രാജാവിനോടുകൂടെ വിരുന്നിന് ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
Job 21:11അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; 2 അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു. 1
Isaiah 5:11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1
Jeremiah 51:39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ 2 ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; 1 അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1