Isaiah 25:10
യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; 2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ 2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 24:17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; 2 ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. 1 യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; 2 യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. 1 അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം + 24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും 2 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും + 24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും. 1
Psalms 132:13യഹോവ സീയോനെ തിരഞ്ഞെടുക്കുകയും 2 അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 1
Isaiah 10:6ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; 2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; 1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും 2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. 1
Isaiah 11:10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
Isaiah 12:6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”
Isaiah 15:1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: 1 ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; 2 ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. 1