Isaiah 25:8
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 89:50കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; 2 എന്‍റെ മാർവ്വിടത്തിൽ ഞാൻ സകല ജനതയുടെയും നിന്ദ വഹിക്കുന്നതു തന്നെ. 1
Isaiah 30:19യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അത് കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
Isaiah 35:10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി 2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; 1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; 2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.
Isaiah 51:11യഹോവയുടെ വിമുക്തന്മാർ + 51:11 വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം. ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; 2 നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; 1 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും ഞരക്കവും ഓടിപ്പോകും. 1
Isaiah 60:15ആരും കടന്നുപോകാത്തവിധം 2 നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം 1 ഞാൻ നിന്നെ നിത്യമാഹാത്മ്യവും 2 തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. 1
Isaiah 65:19ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും 2 എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; 2 കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല; 1