Isaiah 30:19
യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അത് കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 10:24അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്‍റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.
Isaiah 25:8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
Isaiah 40:1എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ 2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 1
Isaiah 54:6ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ 2 യഹോവ നിന്നെ വിളിച്ചിരിക്കുന്നു; 1 യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ 2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 1
Isaiah 60:20നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; 2 നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; 1 യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും; 2 നിന്‍റെ ദുഃഖകാലം തീർന്നുപോകും. 1
Isaiah 65:9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും 2 യെഹൂദായിൽനിന്ന് എന്‍റെ പർവ്വതങ്ങൾക്ക് 2 ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; 1 എന്‍റെ വൃതന്മാർ അതിനെ കൈവശമാക്കുകയും 2 എന്‍റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. 1